കെ-ഫോൺ: ഇന്റർനെറ്റ് വേഗതയില്ല, തടസ്സവും; സർക്കാർ വകുപ്പുകൾ പ്രതിസന്ധിയിൽ

Date:

സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതികളിലൊന്നായ കെ-ഫോൺ ഇന്റർനെറ്റ് സേവനം ഉപേക്ഷിച്ച് മറ്റു സേവനദാതാക്കളിലേക്ക് മാറാൻ അനുവാദം തേടി വിവിധ സർക്കാർ വകുപ്പുകൾ രംഗത്ത്. ഇന്റർനെറ്റിൽ അടിക്കടിയുണ്ടാകുന്ന തടസ്സങ്ങളും വേഗക്കുറവും പരാതികൾ പരിഹരിക്കുന്നതിൽ വരുന്ന കാലതാമസവുമാണ് ഈ നീക്കത്തിന് കാരണം. സ്വകാര്യ സേവനദാതാക്കളിലേക്ക് മാറുന്നതിന് ചീഫ് സെക്രട്ടറിയുടെ അനുവാദം തേടിയിരിക്കുകയാണ് ഈ വകുപ്പുകൾ.

ഇതിനോടകം, തടസ്സമില്ലാത്ത ഇന്റർനെറ്റ് സേവനം അത്യാവശ്യമായ ജിഎസ്ടി, സപ്ലൈകോ, റജിസ്ട്രേഷൻ, ട്രഷറി തുടങ്ങിയ വിഭാഗങ്ങൾക്ക് കെ-ഫോണിനു പുറമേ മറ്റൊരു കമ്പനിയുടെ കൂടി ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നത് പരിഗണിക്കാമെന്ന് ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് വകുപ്പ് സെക്രട്ടറിമാരെ അറിയിച്ചു. നിലവിൽ, സംസ്ഥാനത്ത് കെ-ഫോൺ നൽകിയിട്ടുള്ള ഒരു ലക്ഷം ഇന്റർനെറ്റ് കണക്‌ഷനുകളിൽ 24,000 എണ്ണം വിവിധ സർക്കാർ ഓഫിസുകളിലാണ്. കെ-ഫോൺ സേവനം ലഭ്യമല്ലാത്ത ഇടങ്ങളിൽ മാത്രമാണ് സർക്കാർ ഓഫിസുകൾക്ക് സ്വകാര്യ ഇന്റർനെറ്റ് സൗകര്യം ഉപയോഗിക്കാൻ നിലവിൽ അനുമതിയുള്ളത്.

കെ-ഫോൺ കണക്‌ഷനുകൾ കൂടുതൽ പേർ ഉപയോഗിക്കുമ്പോൾ വേഗക്കുറവുണ്ടാവുന്നതാണ് വകുപ്പുകളുടെ പ്രധാന പരാതികളിലൊന്ന്. കൂടാതെ, തകരാറുകൾ റിപ്പോർട്ട് ചെയ്താൽ ഉടൻ പരിഹരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ ഒന്നര വർഷം ഇന്റർനെറ്റ് ഉപയോഗിച്ചതിന് 28.40 കോടി രൂപ സർക്കാർ ഓഫിസുകളിൽ നിന്ന് ലഭിക്കാനുണ്ടെന്നാണ് കെ-ഫോൺ സമർപ്പിച്ച കണക്ക്. ഈ ബില്ലിന്റെ പേരിലും തർക്കങ്ങൾ നിലവിലുണ്ട്. ഓരോ ഓഫിസിനും പ്രത്യേകം ബില്ലുകൾ നൽകുന്നതിനു പകരം ഒരു വകുപ്പിന് കീഴിലുള്ള ഓഫിസുകൾക്കെല്ലാം കൂടി ഒറ്റ ബിൽ നൽകാനുള്ള പുതിയ തീരുമാനം എടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സൗദി അറേബ്യ ലോകകപ്പ് യോഗ്യതയ്ക്ക് തൊട്ടരികെ; മൂന്നാമത്തെ ആഫ്രിക്കന്‍ ടീമായി ഈജിപ്ത്

ഫുട്ബോൾ ലോകം കാത്തിരിക്കുന്ന 2026 ഫിഫ ലോകകപ്പിനായുള്ള യോഗ്യതാ മത്സരങ്ങൾ ആവേശം...

സമാധാന നൊബേൽ ആർക്ക്? ട്രംപിന് സാധ്യതയില്ലെന്ന് വിലയിരുത്തൽ.

സമാധാനത്തിനുള്ള നൊബേൽ സമ്മാന പ്രഖ്യാപനം ഉടൻ വരാനിരിക്കുകയാണ്. ലോകമെമ്പാടുമുള്ള സമാധാന ശ്രമങ്ങൾ...

ഹമാസുമായി വെടിനിർത്തൽ കരാർ ഇസ്രായേൽ അംഗീകരിച്ചു: ബന്ദികളെ മോചിപ്പിക്കും.

ഇസ്രായേലും ഹമാസും തമ്മിൽ ഒരു വെടിനിർത്തൽ കരാറിൻ്റെ ആദ്യഘട്ടത്തിന് അംഗീകാരം നൽകിയതായി...

ഓണം ബമ്പർ ഫലം; 25 കോടിയുടെ ഭാഗ്യവാനെ അറിയാൻ മണിക്കൂറുകൾ മാത്രം

മാസങ്ങൾ നീണ്ട ആകാംഷയ്ക്ക് വിരാമമിട്ട് 25 കോടി രൂപ ഒന്നാം സമ്മാനമുള്ള...