ആപ്പിളിന്റെ പുതിയ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി ഇന്ത്യൻ വംശജനായ സബിഹ് ഖാനെ നിയമിച്ചു. ഇന്ത്യയിലെ ഉത്തർപ്രദേശിലെ മോറാദാബാദിൽ ജനിച്ച ഖാൻ, 1995 മുതൽ ആപ്പിളിൽ പ്രവർത്തിച്ചുവരുന്നു. COO സ്ഥാനത്തിരുന്ന് വിശ്രമത്തിലേക്ക് പോകുന്ന ജെഫ് വില്യംസിന്റെ സ്ഥാനത്താണ് ഖാൻ ഇപ്പോൾ ചുമതലയേൽക്കുന്നത്.
ടഫ്റ്റ്സ് സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിലും ഇക്കണോമിക്‌സിലും ബിരുദം നേടിയതിനു ശേഷം ഖാൻ റെൻസലേർ പോളിടെക്‌നിക് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പി.ജെ. ബിരുദം നേടി. ആപ്പിളിലെ അദ്ദേഹത്തിന്റെ മൂന്ന് ദശകത്തെ സേവനകാലത്ത്, ആഗോള സപ്ലൈ ചെയിൻ വികസിപ്പിക്കുകയും, സുസ്ഥിര ഉത്പാദനരീതികൾക്ക് മുൻതൂക്കം നൽകുകയും ചെയ്തു
തീവ്രമായ കോവിഡ് കാലഘട്ടത്തിലൂടെയും ആഗോള വ്യാപാര പ്രതിസന്ധികളിലൂടെയും ആപ്പിളിനെ വിജയകരമായി നയിച്ചതിൽ ഖാന്റെ വലിയ പങ്കുണ്ടെന്ന് CEO ടിം കുക്ക് പറഞ്ഞു. ഇനി മുതൽ കമ്പനിയുടെ ഉത്പാദന-വിതരണ ശൃംഖല, പങ്കാളിത്ത ഉത്പാദന കേന്ദ്രങ്ങൾ, സുസ്ഥിരത തുടങ്ങിയ മേഖലകൾ ഖാന്റെ കീഴിൽ ഉണ്ടായിരിക്കും. ഇന്ത്യയിൽ ആപ്പിളിന്റെ വിപുലീകരണം മുന്നോട്ട് നയിക്കുന്നതിലും അദ്ദേഹത്തിന് നിർണായക പങ്ക് വഹിക്കുമെന്ന് അറിയുന്നു