സംസ്ഥാന വിദേശകാര്യ സെക്രട്ടറി നിയമനം ഭരണഘടന വിരുദ്ധം; കെ സുരേന്ദ്രൻ

Date:

തിരുവനന്തപുരം: കേരളത്തിന്റെ വിദേശകാര്യ സെക്രട്ടറിയായി കെ വാസുകി ഐ എ എസിനെ നിയമിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിദേശകാര്യ വകുപ്പ് കേന്ദ്രസർക്കാരിന്റെ അധികാരപരിധിയിലുള്ളതാണ്. അതിൽ കയറി ഇടപെടാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം ദുസൂചനയാണ് രാജ്യത്തിന് നൽകുന്നത്.

കേരളം സ്വതന്ത്രരാജ്യമാണെന്ന് പിണറായി വിജയൻ കരുതരുത്. നേരത്തെ തന്നെ യു എ ഇ കോൺസുലേറ്റ് വഴി സ്വർണ്ണം കടത്തുകയും വിദേശത്ത് പോയി ഫണ്ട് പിരിവ് നടത്തുകയും ചെയ്തതിന് ആരോപണവിധേയനായ വ്യക്തിയാണ് കേരള മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സ്പീക്കറുടേയും പ്രോട്ടോകോൾ ലംഘനങ്ങൾ വലിയ വിവാദവുമായതാണ്.

കിഫ്ബിയുടെ മറവിൽ എഫ് സി ആർ എ നിയമം ലംഘിച്ച് പണമിടപാട് നടത്തിയതിന് മുൻ ധനകാര്യമന്ത്രി തോമസ് ഐസക്ക് ഇ ഡി അന്വേഷണം നേരിടുകയുമാണ്. ഈ സർക്കാരുമായി ബന്ധപ്പെട്ട് നടന്ന ഡോളർക്കടത്തും കറൻസിക്കടത്തുമെല്ലാം അന്വേഷണപരിധിയിലാണ്. വടക്കാഞ്ചേരി ലൈഫ്മിഷൻ തട്ടിപ്പും ഇതിനോട് ചേർത്തുവായിക്കേണ്ടതാണ്.

പിണറായി വിജയന് ഗൾഫ് രാജ്യങ്ങളിലുള്ള സാമ്പത്തികബന്ധത്തിന് കുടപിടിക്കാനാണോ വിദേശകാര്യ സെക്രട്ടറി നിയമനം എന്ന് അറിയേണ്ടതുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

പിണറായി സർക്കാർ ഫെഡറൽതത്ത്വങ്ങളുടെ നഗ്നമായ ലംഘനമാണ് നടത്തിയിരിക്കുന്നത്. ഇങ്ങനെപോയാൽ സ്വന്തമായി കോൺസുലേറ്റും വിദേശകാര്യമന്ത്രിയുമെല്ലാം വേണമെന്ന് പിണറായി വിജയന് തോന്നും. രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും തകർക്കുന്ന വിദേശകാര്യ സെക്രട്ടറി നിയമനം ഉടൻ റദ്ദാക്കാൻ മുഖ്യമന്ത്രി തയ്യാറാവണം.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ ഇത്തരം നിയമനങ്ങൾ നടത്തി തകർച്ചയ്ക്ക് ആക്കംകൂട്ടുന്ന നടപടിയാണ് സർക്കാർ കൈക്കൊള്ളുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ജൂലൈ 15 നാണ് കെ വാസുകിയ വിദേശ കാര്യ സെക്രട്ടറിയായി നിയമിച്ച് കൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. വിദേശ സഹകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ അധിക ചുമതലയാണ് വാസുകിക്ക് എന്നാണ് ഉത്തരവിൽ പറയുന്നത്. വിദേശത്തുള്ള മലയാളികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിദേശമന്ത്രാലയവുമായി ബന്ധപ്പെടാൻ സർക്കാർ ഒരു ഉദ്യോഗസ്ഥനെ നിയമിക്കാറുണ്ട്.

നോർക്കയുടെ ചുമതലയുള്ള സെക്രട്ടറിയോ അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനേയോ ആണ് സാധാരണ ഇത്തരം ചുമതലകളിൽ നിയമിക്കാറുള്ളത്. ഒരു ഐ എ എസ് ഉദ്യോഗസ്ഥയെ ഇത്തരത്തിൽ നിയമിച്ചത് വിചിത്ര നടപടിയാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അംബാനി കോളടിച്ചു; റിലയൻസ് ഓഹരിയിൽ വൻ കുതിപ്പ്; വിപണി മൂല്യത്തിൽ 93,000 കോടിയുടെ വർധന

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയും ശതകോടീശ്വര വ്യവസായി മുകേഷ് അംബാനിയുടെ...

മല്ലിക ശ്രീനിവാസൻ; ഇന്ത്യയുടെ ട്രാക്ടർ രാജ്ഞി.. ആസ്തി 23,625 കോടി രൂപ

ഒരു പെണ്ണിന് എന്താണ് ചെയ്യാൻ പറ്റുന്നത് എന്ന് ചോദിക്കുന്നവരോട് ഒരു പെണ്ണിന്...

ദേഷ്യ പ്രകടനം ചിലപ്പോൾ ഒരായിരം നിമിഷത്തെ കുറ്റബോധം സമ്മാനിച്ചേക്കാം

ഒരു നിമിഷത്തെ ദേഷ്യ പ്രകടനം ചിലപ്പോൾ ഒരായിരം നിമിഷത്തെ കുറ്റബോധം നമുക്ക്...

42 ലും ഓരോ നിമിഷവും ആസ്വദിക്കുകയാണ്; കനിഹ

നല്ല പ്രായത്തില്‍ അഭിനയിക്കാന്‍ വന്നപ്പോള്‍ ഗ്ലാമര്‍ വേഷങ്ങളില്‍ തളച്ചിട്ട കനിഹയ്ക്ക് മോചനം...