മലയാളത്തിൽ ഭരണഘടനാ ചർച്ചകൾ; നിയമസഭക്ക് ചരിത്ര നേട്ടം.

Date:

ഇന്ത്യൻ ഭരണഘടനയുടെ നിർമാണസഭയിൽ നടന്ന ചർച്ചകളുടെ മലയാള പരിഭാഷാ പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നൽകി പ്രകാശനം ചെയ്തു. ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായാണ് ഭരണഘടനാ നിർമാണസഭയുടെ ചർച്ചകൾ ഔദ്യോഗികമായി മലയാളത്തിലേക്ക് തർജമ ചെയ്യുകയെന്ന ഉദ്യമത്തിന് കേരള നിയമസഭാ സെക്രട്ടേറിയറ്റ് തുടക്കം കുറിച്ചത്. ഇന്ത്യൻ പാർലമെന്റിനും മറ്റ് സംസ്ഥാന നിയമസഭകൾക്കും മാതൃകയാക്കാവുന്ന ഈ സംരംഭം രാജ്യത്ത് ഇത്തരത്തിലൊരു ആദ്യത്തെ ചുവടുവെപ്പാണ്.

പൊതുപ്രവർത്തകർക്കും ഗവേഷകർക്കും ഒരു റഫറൻസ് ഗ്രന്ഥമെന്ന നിലയിലും, സാധാരണക്കാർക്ക് ഭരണഘടന രൂപപ്പെടുത്തുന്നതിന് വഴിയൊരുക്കിയ ചർച്ചകൾ ഭാഷാപരമായ തടസ്സങ്ങളില്ലാതെ മനസ്സിലാക്കുന്നതിനും വേണ്ടിയാണ് ഈ പരിഭാഷ തയ്യാറാക്കിയത്. 1946 ഡിസംബർ 9 മുതൽ 1947 മെയ് 2 വരെയുള്ള ഭരണഘടനാ നിർമാണസഭയുടെ ചർച്ചകളുടെ വിവരങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ ആദ്യ വാല്യം. രാജ്യത്തെ പൗരന്മാർക്ക് ഭരണഘടനാ ശിൽപികളുടെ ദീർഘവീക്ഷണവും ഇന്ത്യയുടെ വൈവിധ്യങ്ങളെ ഉൾക്കൊണ്ടുള്ള ഭരണഘടനയുടെ രൂപീകരണവും മനസ്സിലാക്കാൻ ഇത് സഹായിക്കും.

ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടനയായ ഇന്ത്യയുടെ ഭരണഘടനയുടെ ഔദ്യോഗിക റിപ്പോർട്ട് 6377 പേജുകളിലായി 12 വാല്യങ്ങളിലായി ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ 1950-ൽ പാർലമെന്റ് സെക്രട്ടേറിയറ്റ് പ്രസിദ്ധീകരിച്ചിരുന്നു. ഈ സങ്കീർണ്ണവും അതിബൃഹത്തുമായ രേഖകൾ മലയാളത്തിലേക്ക് മാറ്റിയതിലൂടെ, ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങളെയും തത്ത്വങ്ങളെയും കുറിച്ച് കൂടുതൽ ആളുകളിലേക്ക് അവബോധം എത്തിക്കാൻ കേരള നിയമസഭയ്ക്ക് സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

യുഎസ്സില്‍ മിലിട്ടറി സ്ഫോടകവസ്തു നിർമ്മാണശാലയിൽ വൻ സ്ഫോടനം; നിരവധി മരണം.

യുഎസ്സിലെ ടെന്നസിയിലുള്ള മിലിട്ടറി സ്ഫോടകവസ്തു നിർമ്മാണശാലയിൽ വൻ സ്ഫോടനമുണ്ടായി. 'അക്യൂറേറ്റ് എനർജെറ്റിക്...

ആധാർ പുതുക്കൽ: 5 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക് നിർബന്ധിത പുതുക്കൽ.

അഞ്ച് വയസ്സു മുതൽ പതിനേഴു വയസ്സുവരെയുള്ള കുട്ടികൾക്ക് ആധാറിലെ നിർബന്ധിത ബയോമെട്രിക്...

ഡൊണാൾഡ് ട്രംപ്: സമാധാന നൊബേൽ ലഭിച്ചത് തന്നോടുള്ള ബഹുമാനാർത്ഥം.

2025-ലെ സമാധാനത്തിനുള്ള നോബേൽ സമ്മാനം വെനസ്വേലൻ പ്രതിപക്ഷ നേതാവായ മരിയ കൊറീന...

സൗദി അറേബ്യ ലോകകപ്പ് യോഗ്യതയ്ക്ക് തൊട്ടരികെ; മൂന്നാമത്തെ ആഫ്രിക്കന്‍ ടീമായി ഈജിപ്ത്

ഫുട്ബോൾ ലോകം കാത്തിരിക്കുന്ന 2026 ഫിഫ ലോകകപ്പിനായുള്ള യോഗ്യതാ മത്സരങ്ങൾ ആവേശം...