റവാഡ ചന്ദ്രശേഖർ പുതിയ പോലീസ് മേധാവി

Date:

സംസ്ഥാനത്തിൻ്റെ പുതിയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിക്കാൻ കേരള മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിൽ ഇൻ്റലിജൻസ് ബ്യൂറോയിലെ (ഐബി) സ്പെഷ്യൽ ഡയറക്ടറായിരുന്ന അദ്ദേഹം 1991 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. ഈ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നവരുടെ പട്ടികയിൽ ഒന്നാമനായിരുന്ന നിതിൻ അഗർവാളിനെ മറികടന്നാണ് റവാഡ ചന്ദ്രശേഖർക്ക് നറുക്ക് വീണത്. സംസ്ഥാനത്തിൻ്റെ 41-ാമത് ഡിജിപിയായിട്ടാണ് അദ്ദേഹം ചുമതലയേൽക്കുന്നത്.

നിലവിലെ ഡിജിപി ഷെയ്ഖ് ദർവേശ് സാഹിബ് ഇന്ന് വൈകുന്നേരത്തോടെ വിരമിക്കുന്ന ഒഴിവിലേക്കാണ് റവാഡ ചന്ദ്രശേഖറിനെ നിയമിച്ചത്. നിലവിൽ ഡൽഹിയിലുള്ള റവാഡ ചന്ദ്രശേഖർ ഇന്ന് വൈകുന്നേരത്തോടെ തിരുവനന്തപുരത്ത് എത്താൻ ശ്രമിക്കുന്നുണ്ട്. കേന്ദ്രാനുമതി ലഭിക്കുകയാണെങ്കിൽ, ഉച്ചകഴിഞ്ഞുള്ള വിമാനത്തിൽ അദ്ദേഹം തിരുവനന്തപുരത്തേക്ക് തിരിക്കും. അല്ലാത്ത പക്ഷം നാളെയോ മറ്റന്നാളോ അദ്ദേഹം ചുമതലയേൽക്കും. ശനിയാഴ്ച വൈകുന്നേരം തന്നെ സംസ്ഥാന സർക്കാരിൽ നിന്ന് അദ്ദേഹത്തിന് നിയമന ഉത്തരവ് ലഭിച്ചിരുന്നു.

രണ്ടാഴ്ച മുമ്പ് റവാഡ ചന്ദ്രശേഖർ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ച പുതിയ നിയമനത്തിലേക്കുള്ള സൂചനയായി പലരും കണ്ടിരുന്നു. സംസ്ഥാന പോലീസ് സേനയുടെ തലപ്പത്ത് നിർണായക മാറ്റമാണ് ഈ നിയമനത്തിലൂടെ വരുന്നത്. ക്രമസമാധാന പാലനത്തിലും പോലീസ് സേനയുടെ പ്രവർത്തനങ്ങളിലും അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് നിർണായകമാവുമെന്നാണ് വിലയിരുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മോഹന്‍ ബഗാനെ രണ്ട് വര്‍ഷത്തേക്ക് എഎഫ്സി മത്സരങ്ങളില്‍ നിന്ന് വിലക്കി

ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബായ മോഹൻ ബഗാൻ സൂപ്പർ ജയിന്റിന് ഏഷ്യൻ ഫുട്ബോൾ...

മോദിയെ വരവേറ്റ് ഒമാൻ;കരാറിൽ ഇന്ന് ഒപ്പിടും

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാൻ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ...

ഈ ടീം പൊളിക്കും… സഞ്ജു-ആയുഷ് ഓപണര്‍മാര്‍

IPL 2026-ലെ ലേലത്തിന് ശേഷം ചെന്നൈ സൂപ്പർ കിംഗ്‌സ് (CSK) വളരെ...

ത്രിരാഷ്ട്ര സന്ദര്‍ശനം, മോദി ജോര്‍ദാനിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ത്രിരാഷ്ട്ര പര്യടനത്തിൻ്റെ ഭാഗമായി ജോർദാനിൽ എത്തിച്ചേർന്നു....