ഒപ്പറേഷൻ അഖാൽ: കുല്‍ഗാമില്‍ ഭീകരനെ സൈന്യം വധിച്ചു

Date:

ജമ്മു കാശ്മീരിലെ കുല്‍ഗാമിലെ അഖാൽ പ്രദേശത്ത് സൈന്യം, സി.ആർ.പി.എഫ്, ജമ്മു കാശ്മീര്‍ പൊലീസ് എന്നിവർ ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. അഗസ്റ്റിന്റെ ഒന്നാം തീയതി വൈകിട്ട് സംശയാസ്പദമായ ചലനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പ്രദേശം വളഞ്ഞ് പരിശോധന നടത്തി. ഇതിനു ശേഷമാണ് ഭീകരന്മാരുടെ വെടിവയ്‌പ്പ് ആരംഭിച്ചത്. രാത്രി മുഴുവൻ തുടരുന്ന ഏറ്റുമുട്ടലിലാണ് ഒരു ഭീകരനെ വധിച്ചത്.

വധിക്കപ്പെട്ട ഭീകരൻ ലഷ്കർ-എ-തൊയ്ബയുടെ അനുബന്ധ സംഘടനയായ ‘ടി.ആർ.എഫ്’ അംഗമായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ഇയാൾ ഏപ്രിലിൽ നടന്ന കാശ്മീരിലെ പഹൽഗാം സഞ്ചാരികൾക്ക് നേരെയുള്ള ആക്രമണത്തിൽ പങ്കാളിയായിരുന്നു എന്നുമാണ് സംശയം. രണ്ട് ഭീകരന്മാർ ഇനിയും വനമേഖലയിൽ ഒളിച്ചിരിക്കുന്നതായി കരുതപ്പെടുന്നു. അതിനാൽ ദൗത്യം ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയാണ്.

ഇതിന് മുമ്പായി ‘ഓപ്പറേഷൻ മഹാദേവ’ എന്ന പേരിൽ നടന്ന ദൗത്യത്തിൽ മൂന്ന് ഭീകരന്മാരെ സൈന്യം വധിച്ചിരുന്നു. ഇതിൽ പഹൽഗാം ആക്രമണത്തിലെ മുഖ്യ ആസൂത്രകൻ സുലൈമാൻ ഷായും ഉൾപ്പെടുന്നു. അഞ്ചു ഭീകരൻമാരാണ് മൊത്തത്തിൽ ഈ മേഖലയിലുണ്ടെന്നാണ് സുരക്ഷാ ഏജൻസികൾക്ക് ലഭിച്ച വിവരം. ഇതിൽ നാലുപേരെയും നിലവിൽ സൈന്യം വധിച്ചുകഴിഞ്ഞു. ഇനിയും ഒരാൾ മാത്രം പിടിക്കപ്പെടാനുള്ള അവസ്ഥയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

യുഎസ്സില്‍ മിലിട്ടറി സ്ഫോടകവസ്തു നിർമ്മാണശാലയിൽ വൻ സ്ഫോടനം; നിരവധി മരണം.

യുഎസ്സിലെ ടെന്നസിയിലുള്ള മിലിട്ടറി സ്ഫോടകവസ്തു നിർമ്മാണശാലയിൽ വൻ സ്ഫോടനമുണ്ടായി. 'അക്യൂറേറ്റ് എനർജെറ്റിക്...

ആധാർ പുതുക്കൽ: 5 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക് നിർബന്ധിത പുതുക്കൽ.

അഞ്ച് വയസ്സു മുതൽ പതിനേഴു വയസ്സുവരെയുള്ള കുട്ടികൾക്ക് ആധാറിലെ നിർബന്ധിത ബയോമെട്രിക്...

ഡൊണാൾഡ് ട്രംപ്: സമാധാന നൊബേൽ ലഭിച്ചത് തന്നോടുള്ള ബഹുമാനാർത്ഥം.

2025-ലെ സമാധാനത്തിനുള്ള നോബേൽ സമ്മാനം വെനസ്വേലൻ പ്രതിപക്ഷ നേതാവായ മരിയ കൊറീന...

സൗദി അറേബ്യ ലോകകപ്പ് യോഗ്യതയ്ക്ക് തൊട്ടരികെ; മൂന്നാമത്തെ ആഫ്രിക്കന്‍ ടീമായി ഈജിപ്ത്

ഫുട്ബോൾ ലോകം കാത്തിരിക്കുന്ന 2026 ഫിഫ ലോകകപ്പിനായുള്ള യോഗ്യതാ മത്സരങ്ങൾ ആവേശം...