ആലപ്പുഴയുടെ ടൂറിസം അടിമുടിമാറ്റാൻ ‘ആലപ്പുഴ-എ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ്’.

Date:

ഇന്ത്യൻ ടൂറിസം മന്ത്രാലയത്തിന്റെ ‘സ്വദേശ് ദർശൻ 2.0’ പദ്ധതിക്ക് കീഴിൽ ആലപ്പുഴയുടെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ മാനം നൽകാൻ ലക്ഷ്യമിട്ടുള്ളതാണ് 93.177 കോടി രൂപയുടെ ‘ആലപ്പുഴ-എ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ്’ പദ്ധതി. ആലപ്പുഴയെ ഒരു ലോകോത്തര ജല വിനോദസഞ്ചാര കേന്ദ്രമായി ഉയർത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ ആലപ്പുഴ ബീച്ച്, ചരിത്രപ്രാധാന്യമുള്ള കനാൽ തീരങ്ങൾ, പുന്നമടയിലെ അന്താരാഷ്ട്ര ക്രൂയിസ് ടെർമിനൽ എന്നിവയെ ഉന്നത നിലവാരത്തിലേക്ക് വികസിപ്പിക്കുകയും നവീകരിക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ പ്രധാന ഉള്ളടക്കം.

ഈ വികസന പദ്ധതിയിൽ കനാലുകളുടെ നവീകരണത്തിന് മാത്രം 37 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. ആലപ്പുഴയുടെ ജീവനാഡിയായ കനാലുകളുടെ കരകൾ സൗന്ദര്യവത്കരിക്കുന്നതിലൂടെ ഇവയെ സജീവമായ പൊതു ഇടങ്ങളായി പുനഃസ്ഥാപിക്കാൻ സാധിക്കും. നടപ്പാതകൾ, ഇരിപ്പിടങ്ങൾ, ആകർഷകമായ ദീപാലങ്കാരങ്ങൾ, പ്ലാസകൾ, ബോട്ട് ഡോക്കുകൾ, കഫേകൾ, ബോട്ട് ജെട്ടിയുടെ നവീകരണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ കനാൽ തീരങ്ങളിൽ ഒരുക്കും. ഇത് കനാലുകളുടെ പാരിസ്ഥിതികവും സാംസ്കാരികവുമായ പ്രാധാന്യം നിലനിർത്തിക്കൊണ്ട് ടൂറിസ്റ്റുകൾക്ക് പുതിയ അനുഭവങ്ങൾ സമ്മാനിക്കും.

ആലപ്പുഴ ബീച്ചിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനായി 24.45 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബീച്ചിൽ ജലനൃത്തം സംവിധാനം, കിയോസ്‌ക്കുകൾ, റസ്റ്റോറന്റുകൾ, ആധുനിക ശുചിമുറികൾ, പരിപാടികൾ സംഘടിപ്പിക്കാനുള്ള വേദികൾ എന്നിവ ഒരുക്കും. കൂടാതെ നടപ്പാതകൾ, ദീപാലങ്കാരങ്ങൾ, ലാൻഡ്‌സ്‌കേപ്പിങ്, കോസ്റ്റ് ഗാർഡ് സ്റ്റേഷനുകൾ, സിസിടിവി നിരീക്ഷണ സംവിധാനങ്ങൾ, മാലിന്യ സംസ്കരണ സംവിധാനങ്ങൾ എന്നിവയും ബീച്ച് വികസനത്തിന്റെ ഭാഗമായി നിർമ്മിക്കും. മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ ബീച്ചിന്റെ ആകർഷണീയത വർദ്ധിപ്പിക്കാൻ സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മോഹന്‍ ബഗാനെ രണ്ട് വര്‍ഷത്തേക്ക് എഎഫ്സി മത്സരങ്ങളില്‍ നിന്ന് വിലക്കി

ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബായ മോഹൻ ബഗാൻ സൂപ്പർ ജയിന്റിന് ഏഷ്യൻ ഫുട്ബോൾ...

മോദിയെ വരവേറ്റ് ഒമാൻ;കരാറിൽ ഇന്ന് ഒപ്പിടും

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാൻ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ...

ഈ ടീം പൊളിക്കും… സഞ്ജു-ആയുഷ് ഓപണര്‍മാര്‍

IPL 2026-ലെ ലേലത്തിന് ശേഷം ചെന്നൈ സൂപ്പർ കിംഗ്‌സ് (CSK) വളരെ...

ത്രിരാഷ്ട്ര സന്ദര്‍ശനം, മോദി ജോര്‍ദാനിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ത്രിരാഷ്ട്ര പര്യടനത്തിൻ്റെ ഭാഗമായി ജോർദാനിൽ എത്തിച്ചേർന്നു....