ഇന്ത്യയ്ക്ക് വിജയത്തുടക്കം: മാളവിക തിളങ്ങി

Date:

എഎഫ്‌സി ഏഷ്യൻ കപ്പ് വനിതാ ഫുട്‌ബോളിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. കരുത്തരായ മംഗോളിയയെ 13-0 എന്ന കൂറ്റൻ സ്കോറിനാണ് ഇന്ത്യൻ വനിതകൾ പരാജയപ്പെടുത്തിയത്. ഇന്ത്യൻ നിരയിൽ മലയാളി താരമായ പി. മാളവികയുടെ പ്രകടനം ശ്രദ്ധേയമായി.

മത്സരത്തിന്റെ 65-ാം മിനിറ്റിലാണ് 22-ാം നമ്പർ ജേഴ്സിയണിഞ്ഞ് മാളവിക കളത്തിലിറങ്ങിയത്. കളത്തിലിറങ്ങി ഏഴാം മിനിറ്റിൽ തന്നെ അവർ ഗോൾ നേടി ടീമിന്റെ ലീഡ് വർദ്ധിപ്പിച്ചു. ഗോൾ നേട്ടത്തിൽ മാത്രം ഒതുങ്ങിയില്ല മാളവികയുടെ പ്രകടനം. 75-ാം മിനിറ്റിൽ ദാംഗ്‌മേയ് ഗ്രേസിന്റെ ഗോളിന് വഴിയൊരുക്കുകയും ചെയ്തു.

മത്സരത്തിൽ ഇന്ത്യയുടെ ആധിപത്യം വ്യക്തമാക്കുന്നതായിരുന്നു സ്കോർലൈൻ. മാളവികയുടെ തകർപ്പൻ പ്രകടനത്തോടെ ഇന്ത്യൻ വനിതാ ഫുട്‌ബോളിന് വലിയ പ്രതീക്ഷ നൽകുന്ന ഒന്നായി ഈ വിജയം മാറി. ടൂർണമെന്റിൽ ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഈ വിജയം ഊർജ്ജം പകരും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മോഹന്‍ ബഗാനെ രണ്ട് വര്‍ഷത്തേക്ക് എഎഫ്സി മത്സരങ്ങളില്‍ നിന്ന് വിലക്കി

ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബായ മോഹൻ ബഗാൻ സൂപ്പർ ജയിന്റിന് ഏഷ്യൻ ഫുട്ബോൾ...

മോദിയെ വരവേറ്റ് ഒമാൻ;കരാറിൽ ഇന്ന് ഒപ്പിടും

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാൻ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ...

ഈ ടീം പൊളിക്കും… സഞ്ജു-ആയുഷ് ഓപണര്‍മാര്‍

IPL 2026-ലെ ലേലത്തിന് ശേഷം ചെന്നൈ സൂപ്പർ കിംഗ്‌സ് (CSK) വളരെ...

ത്രിരാഷ്ട്ര സന്ദര്‍ശനം, മോദി ജോര്‍ദാനിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ത്രിരാഷ്ട്ര പര്യടനത്തിൻ്റെ ഭാഗമായി ജോർദാനിൽ എത്തിച്ചേർന്നു....