ആരാധകര്‍ക്ക് വീണ്ടും നിരാശ, മോഹൻലാല്‍ ചിത്രം റാം വൈകും

Date:

മോഹൻലാലിന്റെ റാം വൈകുമെന്ന് റിപ്പോര്‍ട്ടുണ്ട്.

മോഹൻലാല്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റാം. ജീത്തു ജോസഫും മോഹൻലാലും ഒന്നിച്ച ചിത്രങ്ങളൊക്കെ വമ്പൻ ഹിറ്റുകളാകാറുണ്ട്. റാമിന്റെ പുതിയ അപ്‍ഡേറ്റ് നിരാശയുണ്ടാക്കുന്നതാണ്. റാം വൈകിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ചിത്രീകരണം ഓഗസ്റ്റില്‍ പൂര്‍ത്തിയാക്കി ക്രിസ്‍മസിന് തിയ്യറ്ററുകളില്‍ എത്തിക്കാനായിരുന്നു നേരത്തെ ആലോചനകള്‍ ഉണ്ടായിരുന്നത്. നിലവിലെ സൂചനകള്‍ റാം ഒന്നാം ഭാഗം ഡിസംബറില്‍ പ്രദര്‍ശനത്തിന് എത്തില്ല എന്നതാണ്.

പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ വൈകുന്നതിനാലാണ് ചിത്രം ഓഗസ്റ്റില്‍ പൂര്‍ത്തിയാക്കാനാകാത്തത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ എല്‍ 360 മോഹൻലാല്‍ ചിത്രമായി ക്രിസ്‍മസിന് പ്രദര്‍ശനത്തിന് എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണട്്.

ഗാനരചന നിര്‍വഹിക്കുന്നത് വിനായക് ശശികുമാറാണ്. മോഹൻലാലിന്റെ റാമിന്റെ തീം സോംഗ് താൻ ഇംഗ്ലീഷിലാണ് എഴുതിയതെന്ന് ഒരു അഭിമുഖത്തില്‍ പറയുകയാണ് വിനായക് ശശികുമാര്‍. എഴുതിയത് ജീത്തു സാറിനു മുന്നില്‍ താൻ അവതരിപ്പിച്ചത് ഇഷ്‍ടപ്പെട്ടു. ഒരു മാസ് സോംഗെന്ന് വേണമെങ്കില്‍ പറയാം അത്. ന്ത്യൻ ടൈപ്പ് ഓഫ് സോംഗല്ല.

ഒരു ജെയിംസ് ബോണ്ട് സിനിമയില്‍ വരുന്ന വിധമുള്ള പാട്ടായി അതിനെ കാണാമെന്നും പറയുന്നു വിനായക് ശശികുമാര്‍. മോഹൻലാല്‍ നായകനായെത്തുന്ന റാം സിനിമയുടെ ഒടിടി റൈറ്റ്‍സ് വിറ്റുപോയി എന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

ഇന്ദ്രജിത്ത്, അനൂപ് മേനോൻ എന്നിവര്‍ക്കൊപ്പം ചിത്രത്തില്‍ സംയുക്ത മേനോൻ, സുമൻ എന്നിവരും കഥാപാത്രങ്ങളായി മോഹൻലാലിന്റെ റാമിലുണ്ട്. ഒരു റോ ഏജന്റ് കഥാപാത്രമായി ചിത്രത്തില്‍ മോഹൻലാല്‍ നായകനാകുമ്പോള്‍ വമ്പൻ വിജയ ചിത്രമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

ആദില്‍ ഹുസൈനും ഒരു പ്രധാന കഥാപാത്രമാകുമ്പോള്‍ മോഹൻലാലിന്റെ റാമിന്റെ ഛായാഗ്രാഹണം സതീഷ് കുറുപ്പ് നിര്‍വഹിക്കുന്നു. സംഗീതം വിഷ്‍ണു ശ്യാമാണ് നിര്‍വഹിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അംബാനി കോളടിച്ചു; റിലയൻസ് ഓഹരിയിൽ വൻ കുതിപ്പ്; വിപണി മൂല്യത്തിൽ 93,000 കോടിയുടെ വർധന

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയും ശതകോടീശ്വര വ്യവസായി മുകേഷ് അംബാനിയുടെ...

മല്ലിക ശ്രീനിവാസൻ; ഇന്ത്യയുടെ ട്രാക്ടർ രാജ്ഞി.. ആസ്തി 23,625 കോടി രൂപ

ഒരു പെണ്ണിന് എന്താണ് ചെയ്യാൻ പറ്റുന്നത് എന്ന് ചോദിക്കുന്നവരോട് ഒരു പെണ്ണിന്...

ദേഷ്യ പ്രകടനം ചിലപ്പോൾ ഒരായിരം നിമിഷത്തെ കുറ്റബോധം സമ്മാനിച്ചേക്കാം

ഒരു നിമിഷത്തെ ദേഷ്യ പ്രകടനം ചിലപ്പോൾ ഒരായിരം നിമിഷത്തെ കുറ്റബോധം നമുക്ക്...

സംസ്ഥാന വിദേശകാര്യ സെക്രട്ടറി നിയമനം ഭരണഘടന വിരുദ്ധം; കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിന്റെ വിദേശകാര്യ സെക്രട്ടറിയായി കെ വാസുകി ഐ എ എസിനെ...