അഹമ്മദാബാദ് വിമാനാപകടം: മരണം 275 ആയി

Date:

അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് 787–8 ഡ്രീംലൈനർ വിമാനം തകർന്നുവീണുണ്ടായ ദുരന്തത്തിൽ 275 പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. വിദേശികളും സ്വദേശികളുമായി വിമാനത്തിലുണ്ടായിരുന്ന 241 പേരാണു മരിച്ചത്.

ജനവാസ മേഖലയിൽ വിമാനം തകർന്നുവീണു പ്രദേശവാസികളായ 34 പേരും മരിച്ചിട്ടുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് ഔദ്യോഗിക കണക്ക് പുറത്തുവിട്ടത്. ജൂൺ 12ന് നടന്ന അപകടത്തിൽ ആകെ മരണസംഖ്യയെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ കേന്ദ്ര സർക്കാർ നടത്തിയിരുന്നില്ല.

ഡിഎൻഎ പരിശോധന നടത്തിയതിനുശേഷം മാത്രമേ കണക്ക് ലഭിക്കൂ എന്നായിരുന്നു അധികൃതർ പറഞ്ഞിരുന്നത്. എല്ലാ മൃതദേഹങ്ങളും ഇപ്പോൾ കണ്ടെടുത്തിട്ടുണ്ടെന്നും ഇതുവരെ 260 മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലൂടെയും ആറ് മൃതദേഹങ്ങൾ മുഖ പരിശോധനയിലൂടെയും തിരിച്ചറിഞ്ഞെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

യുഎസ്സില്‍ മിലിട്ടറി സ്ഫോടകവസ്തു നിർമ്മാണശാലയിൽ വൻ സ്ഫോടനം; നിരവധി മരണം.

യുഎസ്സിലെ ടെന്നസിയിലുള്ള മിലിട്ടറി സ്ഫോടകവസ്തു നിർമ്മാണശാലയിൽ വൻ സ്ഫോടനമുണ്ടായി. 'അക്യൂറേറ്റ് എനർജെറ്റിക്...

ആധാർ പുതുക്കൽ: 5 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക് നിർബന്ധിത പുതുക്കൽ.

അഞ്ച് വയസ്സു മുതൽ പതിനേഴു വയസ്സുവരെയുള്ള കുട്ടികൾക്ക് ആധാറിലെ നിർബന്ധിത ബയോമെട്രിക്...

ഡൊണാൾഡ് ട്രംപ്: സമാധാന നൊബേൽ ലഭിച്ചത് തന്നോടുള്ള ബഹുമാനാർത്ഥം.

2025-ലെ സമാധാനത്തിനുള്ള നോബേൽ സമ്മാനം വെനസ്വേലൻ പ്രതിപക്ഷ നേതാവായ മരിയ കൊറീന...

സൗദി അറേബ്യ ലോകകപ്പ് യോഗ്യതയ്ക്ക് തൊട്ടരികെ; മൂന്നാമത്തെ ആഫ്രിക്കന്‍ ടീമായി ഈജിപ്ത്

ഫുട്ബോൾ ലോകം കാത്തിരിക്കുന്ന 2026 ഫിഫ ലോകകപ്പിനായുള്ള യോഗ്യതാ മത്സരങ്ങൾ ആവേശം...